മെമ്പർഷിപ്പ് എടുക്കാൻ റെഡിയല്ലേ?

???????? അപ്പോ മെമ്പർഷിപ്പ് എടുക്കാൻ റെഡിയല്ലേ? ???? മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും റെഡിയാണ് കേട്ടോ! _ഒടുവിൽ ഒരു ക്ലിക്ക് മതി!_ ????* പ്രിയ അക്കേഷ്യ മെമ്പർമാർക്ക്, നിങ്ങളുടെ മെമ്പർഷിപ്പ് ഇനി പുതുക്കുന്നത് കൂടുതൽ എളുപ്പം! പുതുതായി രൂപകൽപന ചെയ്ത ആൻഡ്രോയിഡ് മൊബൈൽ ആപ്പ്യും വെബ്സൈറ്റ്ഉം ഇപ്പോൾ ഉപയോഗത്തിനൊരുങ്ങിയിരിക്കുന്നു. ഇനി മുതൽ നിങ്ങൾക്ക്: ???? ആൻഡ്രോയിഡ് ആപ്പ് വഴി അഥവാ ???? വെബ്സൈറ്റ് വഴി സൗകര്യപ്രദമായി നിങ്ങളുടെ മെമ്പർഷിപ്പ് പുതുക്കാം! ???? മൊബൈൽ ആപ്പ്: Play Store ലിങ്ക് http://tiny.cc/4pdn001 ???? വെബ്സൈറ്റ്: https://akessia.com/ ഇതുവരെ കാത്തിരുന്നോ? ഇനി വൈകേണ്ട! ഇന്ന് തന്നെ നിങ്ങളുടെ മെമ്പർഷിപ്പ് പുതുക്കി, അക്കേഷ്യയുടെ സജീവ ഭാഗമാകൂ. > – AKESSIA KERALA
NOTICE
പ്രിയ സുഹൃത്തുക്കളെ, അടുത്തകാലത്തായി സെക്യൂരിറ്റി സിസ്റ്റം സംവിധാനങ്ങളുടെ മെറ്റീരിയൽ ലഭ്യത കുറവും വിലവർധനവും മറ്റ് അനേകം പ്രശ്നങ്ങളും ഉള്ളതിനാൽ, സാഹചര്യം മുതലെടുത്ത് പഴയതും പുതിയതുമായ കള്ളന്മാർ ഇറങ്ങിയ സാഹചര്യത്തിൽ പല മെമ്പർമാരും പറ്റിക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരിചയമില്ലാത്ത സ്ഥലങ്ങളിൽ നിന്ന് നിങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ, താഴെ പറഞ്ഞിട്ടുള്ള നടപടിക്രമങ്ങൾ നിർബന്ധമായും പൂർത്തിയാക്കുക. 1. GST Number ചോദിച്ച് വാങ്ങി, ജിഎസ്ടി ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും വെരിഫിക്കേഷൻ ചെയ്യുക. 2. അവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ വാങ്ങുക. 3. അതേ ബാങ്കിൻ്റെ നമ്മുടെ തൊട്ടടുത്ത ബ്രാഞ്ചുമായി ബന്ധപ്പെട്ട് ടി അക്കൗണ്ട് കറണ്ട് അക്കൗണ്ട് ആണ് എന്ന് ഉറപ്പുവരുത്തുക. SB അക്കൗണ്ടുകളിലാണ് കൂടുതൽ പേരും തട്ടിപ്പ് നടത്താറുള്ളത്. 4. ഏതെങ്കിലും തരത്തിൽ നമുക്ക് പരിചയമുള്ള ആരെങ്കിലും അവരുമായി ഇടപാടുകൾ നടത്തുന്നുണ്ട് എന്ന് അവരോട് തന്നെ ചോദിച്ച് ഉറപ്പുവരുത്തുക. 5. വീഡിയോ കോൾ വിളിച്ച് നിങ്ങൾക്ക് ആവശ്യമുള്ള മെറ്റീരിയൽ, അതിൻ്റെ എണ്ണം, സ്ഥാപനം, Name board, അവിടെ മറ്റ് സ്റ്റാഫുകൾ ഉണ്ട് എന്നീ സാഹചര്യങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടുക, ഉറപ്പുവരുത്തുക. 6. സ്ഥാപനത്തിൻ്റെ ഗൂഗിൾ ലൊക്കേഷൻ ആവശ്യപ്പെടുക. 7. ഗൂഗിൾ റിവ്യൂ ചെക്ക് ചെയ്യുക. 8. മെറ്റീരിയൽ ഷിപ്പിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെടുക. 9. Proforma invoice/ Purchase Invoice ലഭിച്ചതിനുശേഷം മാത്രം പെയ്മെൻ്റ് ചെയ്യുക. 10. തിരക്കിട്ട് ഇടപാടുകൾ നടത്താതിരിക്കുക. 11. മേൽ വിവരിക്കപ്പെട്ട ഏതെങ്കിലും വിഷയങ്ങളിൽ, സംശയം ഉളവാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്ന പക്ഷം യാതൊരു കാരണവശാലും ഇടപാടുകൾ നടക്കാതിരിക്കുക. 12. തുടർന്നും പരാതികൾ ഉണ്ടാകുന്ന പക്ഷം, ഉപഭോകൃത തർക്കപരിഹാരം കമ്മീഷനിൽ നിർബന്ധമായും പരാതി നൽകുക. 13. എന്തെങ്കിലും കാരണവശാൽ പണം നഷ്ടപ്പെട്ടു കഴിഞ്ഞാൽ ഒരു മണിക്കൂറിനുള്ളിൽ താഴെപ്പറയുന്ന ഫോൺ നമ്പറിൽ വിളിച്ച് കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്താൽ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടുന്നതായിരിക്കും. PH Number :- 0477-2230804 Thanks and regards, Mr.Syam prasad.pv General Secretary AKESSIA | Kerala State.